Tuesday, January 19, 2010

സഖാക്കളെ ...

സഖാക്കളെ ... അങ്ങനെ ജ്യോതി ബസുവും വിട വാങ്ങി
ഇനി ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ ആരാണുള്ളത്?
അറിയില്ല ..കാലം മാറുന്നതിനൊപ്പം പ്രത്യയ ശാസ്ത്രങ്ങള്‍ മാറിയില്ലെങ്കിലും പ്രസ്ഥാനം മാറണ്ടേ ....
പ്രസ്ഥാനം മാറി ..പക്ഷെ ജനങള്‍ക്ക് വേണ്ടി അല്ല എന്ന് മാത്രം...
മാര്‍ക്സിസം മാറി ഇനി ലെനിനിസം , മവോഇസം വരുമോ .. വരേണ്ടതുണ്ടോ.. നമ്മള്‍ ചിന്തിക്കണം
സമൂഹം ആവശ്യ പെടുന്നത് കൊടുക്കുക എന്നത് മാത്രമല്ല സമൂഹം എന്താഗ്രഹിക്കണം എന്ന് കൂടി വിപ്ലവകാരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു .
നമ്മള്‍ വെറുതെ ജീവിച്ചു തീര്‍ത്തു കൊണ്ടിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് ജീവിക്കതിരിക്കുന്നത്...? ആരെങ്കിലും വിപ്ലവം ഉണ്ടാക്കും എന്ന് സ്വപ്നം കണ്ടിരിക്കുന്ന പമ്പര വിഡ്ഢികള്‍ .....
സഖാക്കളെ ... naaleyude thalamura nammalodu chodikkile... nammal enthu cheythu ennu..appol enthu marupadi parayum..orkkuka

Saturday, December 19, 2009

പാര്‍ടി കാര്യം

ഇനി എന്ത് ചെയ്യും .....?
മദനിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടെന്താ .... ആര്‍ക്കറിയാം
പക്ഷെ ഒരു കാര്യം ഉറപ്പ്
ഇതിനു പിന്നില്‍ എന്തൊക്കെയോ ഉണ്ട്‌. അത് ഉറപ്പ് .
എന്തായിരിക്കും അത് ?
പീ കെ കൃഷ്ണദാസ്‌ പറഞ്ഞത് പോലെ സാമ്പത്തികം വല്ലതും ആണോ ...?
സംശയം മാറുന്നില്ല !!!!!!!

Thursday, February 5, 2009

ലാവലിന്‍ കേസും സി പി എമ്മും

എന്ത് പറയാന്‍ ....
എല്ലാം കഴിഞ്ഞില്ലേ...
ഇനിയെന്ത് കമ്മ്യൂണിസം .... എന്ത് മാര്‍ക്സിസം ....എന്ത് ലെനിനിസം ?
മടുത്തു സഖാക്കളെ ....
ഇനി നമുക്കു പാര്‍ടിയോടും സഖാക്കളോടും നല്ല നമസ്കാരം പറഞ്ഞു പിരിയാം

Saturday, January 17, 2009

ഈ അബ്ദുല്ലക്കുട്ടിയുടെ ഒരു കാര്യം ( പച്ച ചെങ്കൊടി സിന്ദാബാദ്)

സഖാവ് അബ്ദുള്ളക്കുട്ടി ആരാ ആള്
തള്ളെ മച്ചാന്‍ പുലി തന്നെ
അല്ലെങ്കില്‍ സിപിഎമ്മിനെക്കൊന്ടു ഇങ്ങനെയൊക്കെ പറയുമോ ?
ഒരുകാലത്ത് ആരായിരുന്നു ഈ കുട്ടി ,....
തീപ്പൊരി അല്ലായിരുന്നോ...... നിരീശ്വരന്‍ മാരുടെ ഈശ്വരന്‍ അല്ലായിരുന്നോ...
അതിവിപ്ലവത്തിന്റെ അപ്പോസ്തലന്‍ കൂടിയായിരുന്നു ഈ കണ്ണൂര്‍ ചെഗുവേര
അധികാരത്തിന്റെ അപ്പക്കഷണം കടിച്ചു തുടങ്ങിയാല്‍ ഏത് പട്ടിയും, വെറും ചോറുതന്നു തന്നെ വളര്‍ത്തിയവനെ ഒന്നു കടിക്കാന്‍ നോക്കും ..... അതിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ
പച്ച ചെങ്കൊടി സിന്ദാബാദ്

വെള്ളക്കടുവ അല്ലെങ്കില്‍ വൈറ്റ് ടൈഗര്‍

എന്താണ് വെള്ളക്കടുവ .....
അല്ലെങ്കില്‍ ആരാണ് വെള്ളക്കടുവ....?
നമുക്കാര്‍ക്കും അറിയില്ല .... പക്ഷെ അരവിന്ദന്‍ അടിങഖ്‌ഖ്‌ാതര്‍ഗിയാം
അയാള്‍ പറയുമ്പോള്‍ ഭാരതീയരെല്ലാം അടിമകളോ , മുതലാളിമാരോ മാത്രമാണ് ....
അത് ശരിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ...?
എന്തുമാകട്ടെ....വൈറ്റ് ടൈഗര്‍ എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ഒരു നോവല്‍ തന്നെ....
വായനയുടെ എളുപ്പം കൊണ്ടു എന്നെപ്പോലെയുള്ള മടിയന്മാര്‍ക്ക് വായിക്കാന്‍ കൊള്ളാം .....
പക്ഷെ എന്‍റെ പ്രിയപ്പെട്ട ബൂലോക സുന്ദരന്മാരെ , സുന്ദരികളെ.....ദയവു ചെയ്തു സമയം കളയല്ലേ...
പുസ്തകം വായിക്കാതെ നല്ലൊരു സംരംഭകനാകാന്‍ ശ്രമിക്കു .....

Thursday, October 9, 2008

ഗുല്‍മോഹര്‍ .... ഓര്‍മ്മകളില്‍ വസന്തത്തിന്‍റെ ഇടി മുഴക്കം

ഗുല്‍മോഹര്‍ സിനിമ ഒരു വലിയ കാര്യമൊന്നും അല്ല .
പഷേ അതൊരു നടന്‍റെഉദയമാണ് ,... രഞ്ജിത് എന്ന വ്യത്യസ്തനായ ഒരു നടന്‍റെഉദയം ....
വൈകാരികമായി സിനിമ നമ്മളെ ക്ഷുഭിത യൌവ്വനത്തിന്റെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു....
എന്‍റെ തലമുറയ്ക്ക് നഷ്‌ടമായ ആ നല്ല വിപ്ലവകാലത്തിന്റെ എന്തെങ്കിലും ഒരംശം കാണാന്‍ ഗുല്‍മോഹര്‍ സഹായകമായി എന്ന് തോന്നുന്നു .
ഒരു നഗരത്തില്‍ അനീതി ഉണ്ടായാല്‍ അവിടെ കലാപമുണ്ടാകണം , അല്ലെങ്കില്‍ സായാഹ്നത്തിന് മുന്പ് ആ നഗരം കത്തി ചാമ്പലാകണം.....

Saturday, September 20, 2008

മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം

എന്ത് വൃതികെട്ടത് ആണെന്നോ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജീവിതം
അവന് ഒഴിവു ദിനങ്ങള്‍ ഇല്ലല്ലോ
തന്റെ ദിന രാത്രങ്ങള്‍ ആര്‍ക്കൊക്കെയോ വേണ്ടി ഹോമിക്കുന്ന മന്ദബുദ്ധികളല്ലെ അവര്‍ .....
അതെ ... അങ്ങനെ തന്നെ ,
ഒഴിവു ദിനങ്ങളും സായാഹ്നങ്ങളും ആര്‍ക്കോ വേണ്ടി ബലി കൊടുത്തവര്‍ .....
നല്ല പണമുള്ള മുതലാളി മാരുടെ ,
കടിക്കാത്ത ,
കുരക്കുക മാത്രം ചെയ്യുന്ന കൊടിച്ചി പട്ടികള്‍ മാത്രമാണോ അവര്‍ ?
ആകാതെ പോകട്ടെ !!!!